മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്‌ടറിയില്‍ സ്‌ഫോടനം; രണ്ട് മരണം - രണ്ട് പേർ കൊല്ലപ്പെട്ടു
സ്‌ഫോടനത്തില്‍ ഒരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു
മുംബൈ: മഹാരാഷ്‌ട്രയിലെ പൽഘർ ജില്ലയിൽ കെമിക്കൽ ഫാക്‌ടറി യൂണിറ്റിൽ വൻ സ്‌ഫോടനം. സംഭവത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബോയ്‌സർ വ്യവസായ മേഖലയിൽ സ്ഥിതിചെയ്യുന്ന ഗാലക്‌സി സർഫാകാന്‍റസിന്‍റെ പരിസരത്ത് ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായതെന്ന് ജില്ലാ ദുരന്ത നിയന്ത്രണ വിഭാഗം മേധാവി വിവേകാനന്ദ കദം അറിയിച്ചു. ഉച്ചയോടെ യൂണിറ്റിൽ നിന്നും വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഫയർഫോഴ്സ് അംഘങ്ങൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.