മുംബൈ: മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റില്‍. ആന്‍റി കറപ്ഷൻ ബ്യൂറോയാണ് 30,000 രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. റെഞ്ച് ഫോറസ്റ്റ് ഓഫീസർ ലലിത സൂര്യവംശി വനംവകുപ്പ് ഉദ്യോഗസ്ഥൻ ബാപു ഗാഡാഡെ എന്നിവരാണ് റായ്‌ഗഡ് ഫോറസ്റ്റ് ഡിവിഷനില്‍ നിന്ന് അറസ്റ്റിലായത്.
കൈക്കൂലി; മഹാരാഷ്ട്രയിലെ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിയില്‍ - മഹാരാഷ്ട്ര പൊലീസ്
മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയതിന് രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ ആന്‍റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തത്.
വനത്തില്‍ നിന്ന് അനുമതിയില്ലാതെ മരം ശേഖരിക്കുന്നതിനും വില്‍ക്കുന്നതിനും 50,000 രൂപ പ്രതികൾ ആവശ്യപ്പെട്ടെന്നാണ് പരാതിക്കാരൻ പറഞ്ഞത്. ആന്‍റി കറപ്ഷൻ ബ്യൂറോയെ സമീപിച്ച പരാതിക്കാരൻ ഇവരുടെ നിർദ്ദേശം പ്രകാരം 30,000 രൂപ കൈക്കൂലി നല്‍കാമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ആന്‍റി കറപ്ഷൻ ബ്യൂറോ സൂര്യവംശിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാമത്തെ പ്രതി 20,000 രൂപ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു. അഴിമതി വിരുദ്ധ നിയമപ്രകാരം ഇരുവർക്കുമെതിരെ വാഡ്ഖല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.