മുംബൈ:മുപ്പത്തിരണ്ട്കാരനെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ഹോട്ടല്‍ ഉടമ അടക്കം മൂന്നുപേരെയാണ് പൊലീസ് പിടികൂടിയത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സിറ്റിയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. കാപ്‌സി ഏരിയയില്‍ ഭക്ഷണശാല നടത്തിവരുന്ന ലല്ലു ജോഗേന്ദ്രസിങ് താക്കൂര്‍ (24) ആണ് കേസിലെ പ്രധാന പ്രതി.
മഹാരാഷ്ട്രയിലെ "ദൃശ്യം" മോഡല്‍ കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍ - പങ്കജ് ദിലീപ് ജിറാംക
മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സിറ്റിയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. കാപ്‌സി ഏരിയയില്‍ ഭക്ഷണശാല നടത്തിവരുന്ന ലല്ലു ജോഗേന്ദ്രസിങ് താക്കൂര്‍ (24) ആണ് കേസിലെ പ്രധാന പ്രതി.
കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം. ഹൽദിറാം കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന പങ്കജ് ദിലീപ് ജിറാംകയാണ് കൊല്ലപ്പെട്ടത്. ജിറാംകയുടെ ഭാര്യയുമായി ലല്ലു ജോഗേന്ദ്രസിങ് താക്കൂറിന് അവിഹിത ബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ ജിംകാറ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലല്ലു ജോഗേന്ദ്രസിങിന്‍റെ ഹോട്ടലില്‍ എത്തി. വാക്കുതര്‍ക്കത്തിനിടെ ലല്ലു ജോഗേന്ദ്രസിങ് ജിംകാറയുടെ തലക്കടിച്ചു. സംഭവസ്ഥലത്തുതന്നെ മരിച്ച ജിംകാറിനെ കൂട്ടുപ്രതികളുടെ സഹായത്തോടെ കുഴിച്ചിടുകയായിരുന്നു. അജയ് ദേവ്ഗൺ അഭിനയിച്ച 2015 ൽ പുറത്തിറങ്ങിയ "ദൃശ്യം" എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൃത്യം നടത്തിയതെന്ന് പ്രതികള്‍ പൊലീസിന് വിവരം നല്‍കി.