കേരളം

kerala

ETV Bharat / bharat

ഒടുവില്‍ മഹാരാഷ്ട്ര നിയമസഭയില്‍ വകുപ്പുകളായി - എന്‍സിപി

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ വീതിച്ചു നല്‍കി. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക്

Sena gets Home, NCP Finance, Congress Revenue  Maha portfolios  Uddav Thackery  Maha Vikas Aghadi government  Maharashtra  Shiv Sena  NCP  മഹാരാഷ്ട്ര  ഉദ്ദവ് താക്കറെ  ശിവസേന  എന്‍സിപി  കോണ്‍ഗ്രസ്
ഒടുവില്‍ മഹാരാഷ്ട്ര നിയമസഭയില്‍ വകുപ്പുകളായി

By

Published : Dec 12, 2019, 10:31 PM IST

മുംബൈ: രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകളായി. മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തര വകുപ്പ് കൂടി ശിവസേനക്ക് ലഭിക്കും. ധനകാര്യ വകുപ്പ് എന്‍സിപിക്കാണ്. റവന്യൂ, ഊര്‍ജം എന്നീ വകുപ്പുകള്‍ കോണ്‍ഗ്രസിനാണ്.

ആഭ്യന്തര വകുപ്പ് ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെക്കാണ്. പ്രധാന വകുപ്പുകളായ നഗര വികസനം, വനം-പരിസ്ഥിതി, ജലവിതരണം, പാര്‍ലമെന്‍ററി വകുപ്പുകള്‍ കൂടി ഷിന്‍ഡെ കൈകാര്യം ചെയ്യും. വ്യവസായം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കായികം, യുവജനക്ഷേമം, കൃഷി, ഗതാഗതം, തൊഴിലുറപ്പ് എന്നീ വകുപ്പുകള്‍ ശിവസേനയിലെ സുഭാഷ് ദേശായിയും നിര്‍വഹിക്കും. എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ ധനവകുപ്പിനോടൊപ്പം ഭവന നിര്‍മാണം, ആരോഗ്യം, തൊഴില്‍, ന്യൂനപക്ഷ ക്ഷേമം എന്നിവയും കൂടി കൈകാര്യം ചെയ്യും. നഗര വികസനം, ജലവിഭവം, സാമൂഹ്യക്ഷേമം, ഭക്ഷ്യവകുപ്പ് എന്നിവയുടെ ചുമതല എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബലിനാകും.

പിഡബ്ല്യുഡി വകുപ്പ്, ആദിവാസി ക്ഷേമം, സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം, ടെക്സ്റ്റൈല്‍, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വകുപ്പുകള്‍ കോണ്‍ഗ്രസിന്‍റെ നിതിന്‍ റാവത്തിനാണ്.

ABOUT THE AUTHOR

...view details