മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്: മുംബൈയില്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 29 കോടി രൂപ - മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി 36 നിയമസഭാ മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന ശക്തമാക്കി.
മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതിന് ശേഷം മുംബൈയില്‍ നിന്നും ആദായനികുതി വകുപ്പ് 29 കോടി രൂപ പിടിച്ചെടുത്തു. 36 നിയമസഭാ മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ പൊലീസുമായും മറ്റ് നിയമ നിര്‍വഹണ ഏജന്‍സികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ആദായനികുതി വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഒക്‌ടോബര്‍ ഇരുപത്തിയൊന്നിനാണ് മഹാരാഷ്‌ട്രയില്‍ വോട്ടെടുപ്പ്. ഇരുപത്തിനാലിനാണ് ഫലപ്രഖ്യാപനം.