കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രാ തെരഞ്ഞെടുപ്പ്: അഞ്ച് ലക്ഷം പ്രളയബാധിതർക്ക് ഡ്യൂപ്ലിക്കേറ്റ് ഐ ഡി - തെരഞ്ഞെടുപ്പ്: പ്രളയബാധിതർക്കായി ഡ്യൂപ്ലിക്കേറ്റ് ഐ ഡി

കോലാപൂർ, സാന്‍ഗ്ലി ജില്ലകളിലെ പ്രളയ ബാധിതർക്കാണ് ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നത്

id card

By

Published : Sep 23, 2019, 4:47 PM IST

മഹാരാഷ്‌ട്ര:അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഹാരാഷ്‌ട്രയിലെ 5.5 ലക്ഷം പ്രളയബാധിതർക്ക് ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയല്‍ കാർഡുകൾ വിതരണം ചെയ്തു തുടങ്ങി. പ്രളയത്തില്‍ രേഖകൾ നഷ്‌ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്ത കോലാപൂർ, സാന്‍ഗ്ലി ജില്ലകളിലുള്ളവർക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് കോലാപൂർ ജില്ലാ കലക്ടർ ദൗലത്ത് ദേശായി അറിയിച്ചു.

കോലാപൂർ ജില്ലയിലെ 340 ഗ്രാമങ്ങളെ പ്രളയം ബാധിച്ചിരുന്നു. 1.5 ലക്ഷം ഡ്യൂപ്ലിക്കേറ്റ് തിരിച്ചിറിയല്‍ കാർഡുകളാണ് ജില്ലയില്‍ വിതരണത്തിനായി അച്ചടിച്ചിരിക്കുന്നത്.

സമാന സാഹചര്യം നിലനില്‍ക്കുന്ന സാന്‍ഗ്ലി ജില്ലയില്‍ ഇതിനകം രണ്ട് ലക്ഷം ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയല്‍ കാർഡുകള്‍ വിതരണം ചെയ്തു. 3.8 ലക്ഷം ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയല്‍ കാർഡുകള്‍ ലഭിച്ചതായി സാന്‍ഗ്ലി ജില്ലാഭരണകൂടം വ്യക്തമാക്കി. അടുത്തമാസം 21-ന് സംസ്ഥാനത്തെ 228 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.

ABOUT THE AUTHOR

...view details