കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്ക് കൊവിഡ് വര്‍ദ്ധിക്കുന്നു; 346 പുതിയ കേസുകള്‍ - മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് ബാധ

മഹാരാഷ്ട്രയില്‍ 346 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഇത്രയും ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പോസിറ്റീവായതെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച പൊലീസുകാരുടെ ആകെ എണ്ണം 14,641 ആയി.

Maha police records 346 fresh COVID-19 cases  two deaths  coronavirus  Maharashtra police  COVID-19  മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് ബാധ  346 പുതിയ കേസുകള്‍
മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് ബാധ വര്‍ദ്ധിക്കുന്നു; 346 പുതിയ കേസുകള്‍

By

Published : Aug 28, 2020, 4:44 PM IST

മുംബൈ: മഹാരാഷ്ട്രയില്‍ 346 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഇത്രയും ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പോസിറ്റീവായതെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച പൊലീസുകാരുടെ ആകെ എണ്ണം 14,641 ആയി. മാത്രമല്ല രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 148 പേരാണ് മരണത്തിന് കീഴടങ്ങിയത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 2,741 പൊലീസ് ഉദ്യോഗസ്ഥരാണ് ചികിത്സയിലുള്ളത്. അതേസമയം ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 11,752 ആയി. അതേസമയം, 2,43,595 കുറ്റകൃത്യങ്ങള്‍ രജിസ്റ്റർ ചെയ്യുകയും വിലക്ക് ലംഘിച്ചതിന് 34,017 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ABOUT THE AUTHOR

...view details