കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ കോംഗോ പനി മുന്നറിയിപ്പ്

ഈ വൈറൽ രോഗം ഒരു മൃഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഒരു പ്രത്യേക തരം ചെള്ള് വഴി പകരുന്നുവെന്നും രോഗം ബാധിച്ച മൃഗങ്ങളുടെ രക്തവുമായി സമ്പർക്കം പുലർത്തുന്നതിലൂടെയും രോഗബാധയുള്ള മൃഗങ്ങളുടെ മാംസം കഴിക്കുന്നതിലൂടെയും ഈ രോഗം മനുഷ്യരിലേക്കും പകരുന്നു.

കോംഗോ പനി  മഹാരാഷ്ട്രയിൽ കോംഗോ പനി  പൽഘർ ഭരണകൂടം  ക്രിമിയൻ കോംഗോ ഹെമറാജിക് പനി  പൽഘർ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി കമ്മിഷണർ ഡോ. പ്രശാന്ത് ഡി കാംബ്ലെ  ചെള്ള് വഴി പകരുന്നു  നെയ്‌റോവൈറസ്  കടുത്ത പനി  10 മുതൽ 40 ശതമാനം വരെ മരണനിരക്ക്  congo fever  congo fever alert in maharashtra  Palghar administration  Crimean Congo Hemorrhagic Fever (CCHF)  spreads in humans through ticks  Nairovirus  World Health Organisation (WHO)  ലോകാരോഗ്യ സംഘടന
മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ കോംഗോ പനി മുന്നറിയിപ്പ്

By

Published : Sep 29, 2020, 2:08 PM IST

മുംബൈ:മഹാരാഷ്ട്രയിൽ കോംഗോ പനി പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് പൽഘർ ഭരണകൂടം ആവശ്യപ്പെട്ടു. കോംഗോ പനി എന്നറിയപ്പെടുന്ന ക്രിമിയൻ കോംഗോ ഹെമറാജിക് പനി മനുഷ്യരിലേക്ക് ചെള്ളുകളിലൂടെയാണ് പകരുന്നത്. കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കന്നുകാലി വളർത്തുന്നവർ, ഇറച്ചി വിൽക്കുന്നവർ, മൃഗസംരക്ഷണ ഉദ്യോഗസ്ഥർ എന്നിവരെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമാണെന്നും പ്രത്യേകവും ഉപയോഗപ്രദവുമായ ചികിത്സയില്ലാത്തതിനാൽ കോംഗോ പനിക്കെതിരെ സമയബന്ധിതമായി മുൻകരുതൽ എടുക്കേണ്ടതുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഗുജറാത്തിലെ ചില ജില്ലകളിൽ കോംഗോ പനി സ്ഥിരീകരിച്ചതിനാൽ മഹാരാഷ്ട്രയുടെ അതിർത്തി ജില്ലകളിലേക്കും പടരാൻ സാധ്യതയുണ്ടെന്ന് പൽഘർ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി കമ്മിഷണർ ഡോ. പ്രശാന്ത് ഡി കാംബ്ലെ അറിയിച്ചു. പൽഘർ ജില്ല ഗുജറാത്തിലെ വൽസദ് ജില്ലയുമായി ചേർന്നുകിടക്കുന്നതിനാൽ അധികൃതരോട് കർശന ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് പറഞ്ഞു.

ഈ വൈറൽ രോഗം ഒരു മൃഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഒരു പ്രത്യേക തരം ചെള്ള് വഴി പകരുന്നുവെന്നും രോഗം ബാധിച്ച മൃഗങ്ങളുടെ രക്തവുമായി സമ്പർക്കം പുലർത്തുന്നതിലൂടെയും രോഗബാധയുള്ള മൃഗങ്ങളുടെ മാംസം കഴിക്കുന്നതിലൂടെയും ഈ രോഗം മനുഷ്യരിലേക്ക് പകരുന്നുവെന്നും സർക്കുലറിൽ പറയുന്നു. രോഗം കൃത്യമായി കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ 30 ശതമാനം രോഗികളും മരിക്കാൻ സാധ്യതയുണ്ടെന്നും സർക്കുലർ വ്യക്തമാക്കുന്നു. ബുനയവിരിഡേ കുടുംബത്തിലെ ചെള്ള്- പകർത്തുന്ന വൈറസായ (നെയ്‌റോവൈറസ്) മൂലമുണ്ടാകുന്ന ഒരു വ്യാപകമായ രോഗമാണ് കോംഗോ പനി.

കോംഗോ പനി കടുത്ത പനിയുണ്ടാക്കുമെന്നും 10 മുതൽ 40 ശതമാനം വരെ മരണനിരക്ക് ഉണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. കോംഗോ പനിക്കെതിരെ ഇതുവരെ പ്രതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. രോഗം ബാധിച്ചവരുടെ രക്തം, സ്രവങ്ങൾ, മറ്റ് ശാരീരിക ദ്രാവകങ്ങൾ എന്നിവയുമായി അടുത്ത ബന്ധം പുലർത്തുന്നതിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം. മെഡിക്കൽ ഉപകരണങ്ങളുടെ അനുചിതമായ ശുചീകരണം, സൂചികളുടെ പുനരുപയോഗം, മെഡിക്കൽ സപ്ലൈസ് മലിനീകരണം എന്നിവയിലൂടെ ആശുപത്രികളിലൂടെയും രോഗം പകരാൻ സാധ്യതയുണ്ടന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

ABOUT THE AUTHOR

...view details