ട്രെയിനില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം - ലോക്കല്‍ ട്രെയിന്‍
തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തവരാണ് പുറത്തേക്ക് തെറിച്ച് വീണത്. ഉത്തർപ്രദേശ് സ്വദേശിയായ ഹാജി റെയ്സ് ഷെയ്ഖ് (53) ആണ് മരിച്ചത്

താനെ:മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ മൂന്ന് പേര്‍ ട്രെയിനില്‍ നിന്ന് വീണു. ഇതില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. കല്‍വ, മുംബ്ര സ്റ്റേഷനുകള്‍ക്ക് സമീപത്താണ് അപകടങ്ങള്‍ ഉണ്ടായത്. തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തവരാണ് പുറത്തേക്ക് തെറിച്ച് വീണത്. ഉത്തർപ്രദേശ് സ്വദേശിയായ ഹാജി റെയ്സ് ഷെയ്ഖ് (53) ആണ് മരിച്ചത്. മുംബ്ര നിവാസികളായ ഇംതിയാസ് ഗുലം ഹൈദർ ഷെയ്ക്ക് (42), അബു ഒസാമ (23) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്ന് സംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തു. 2019ൽ ട്രെയിൻ അപകടത്തിൽ 2,691 പേരാണ് മരിച്ചത്. അതിൽ 611 പേർ ട്രെയിനുകളിൽ നിന്ന് വീണു മരിക്കുകയായിരുന്നു.