മുംബൈ:മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 50 വർഷം പഴക്കമുള്ള വീട് തകർന്നുവീണ് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
നാഗ്പൂരിൽ വീട് തകർന്ന് വീണ് ഒരാൾ മരിച്ചു - Maharashtra
നാല് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
തകർന്ന്
സർദാർ ആസാദ് ചൗക്കിൽ സ്ഥിതിചെയ്യുന്ന ഇരുനില വീട് തകർന്ന് വീണതായി നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഫയർ ഓഫീസർ രാജേന്ദ്ര ഉച്ചെ അറിയിച്ചു. വിവരത്തെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി അഞ്ച് പേരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ മറ്റ് നാല് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.