മഹാരാഷ്ട്രയിൽ എൻസിപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി - ആനന്ദ് പട്ടീൽ
ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പിഎയുടെ സഹോദരനും എൻസിപി നേതാവുമായ ആനന്ദ പാട്ടീൽ ആണ് കൊല്ലപ്പെടുത്തി.

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ എൻസിപി നേതാവിനെ കെട്ടിക്കൊലപ്പെടുത്തി. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പിഎയുടെ സഹോദരൻ കൂടിയായ ആനന്ദ പാട്ടീൽ (56) ആണ് കൊല്ലപ്പെട്ടത്. ഖത്തവ് പഞ്ചായത്തിലെ ഭരണാധികാരികൂടിയായിരുന്നു ആനന്ദ് പട്ടീൽ. തന്റെ ഫാമിൽ നിന്ന് ബൈക്കിൽ മടങ്ങവെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രാവിലെ 11 മണിക്കാണ് സംഭവം. രണ്ട് പേർ ചേർന്ന് ആക്രമിച്ച് വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗിമിക്കുന്നതായും പൊലീസ് പറഞ്ഞു.