മുംബൈ:മോശം റോഡുകൾ നിർമ്മിച്ചതിന് ശിക്ഷയായി എഞ്ചിനിയറുടെ ദേഹത്ത് ചെളി വാരിയെറിഞ്ഞ മുംബൈ എംഎൽഎ നിതേഷ് നാരായൺ റാണെ അറസ്‌റ്റിൽ. സർവീസ് റോഡിന്‍റെ നിർമാണം നടത്താത്തതിൽ പ്രധിഷേധിച്ചാണ്കങ്കാവലിയിലെ മുംബൈ- ഗോവ ഹൈവേയ്ക്കടുത്തുള്ള പാലത്തിൽ വച്ച് സർക്കാർ എഞ്ചിനീയറായ പ്രകാശ് ഷെഡേക്കറിന് നേരെ ചെളി വലിച്ചെറിഞ്ഞത്.
എഞ്ചിനീയറുടെ ദേഹത്തേക്ക് ചെളി വാരിയെറിഞ്ഞ എംഎൽഎ അറസ്റ്റില്‍
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായൺ റാണെയുടെ മകനാണ് നിതേഷ് റാണെ.
റോഡിൽ ഗട്ടറുകൾ നിർമ്മിക്കാത്തതെന്താണെന്നും റോഡിലൂടെ എങ്ങനെ വെള്ളം ഒഴുകിപ്പോകുമെന്നും റാണെ ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിന് ശേഷം നിതേഷ് റാണെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 2017 ൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥന് നേരെ മീറ്റിംഗിനിടെ മത്സ്യം എറിഞ്ഞയാളാണ് നിതേഷ് നാരായൺ റാണെ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായൺ റാണെയുടെ മകനാണ് നിതേഷ് റാണെ. ജൂൺ 26ന് മധ്യപ്രദേശിലെ ഇൻഡോറില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദ്ദിച്ച ബിജെപി എംഎല്‍എ ആകാശ് വിജയ് വർജിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് ബിജെപി നേതാക്കൾക്ക് നിർദ്ദേശം നല്‍കുകയും ചെയ്യുകയുണ്ടായി.