കേരളം

kerala

ETV Bharat / bharat

സോഷ്യല്‍ മീഡിയ പ്രണയം; പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ - ഗാന്ധിനഗർ

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻ സ്വദേശിയായ യുവതിയെ കാണാൻ പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ സുരക്ഷാസേന പിടികൂടുകയായിരുന്നു.

Maharashtra man held in Gujarat for bid Gujarat for bid to sneak into Pakistan on foot Maha man held in Gujarat for bid to sneak into Pakistan Man held in Bhuj സോഷ്യൽ മീഡിയ പാകിസ്ഥാൻ ഗാന്ധിനഗർ സുരക്ഷാസേന
സോഷ്യൽമീഡിയ സുഹൃത്തായ പാക് യുവതിയെ കാണാൻ പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

By

Published : Jul 17, 2020, 6:26 PM IST

ഗാന്ധിനഗർ: പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശിയായ 21കാരനെ ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽനിന്ന് സുരക്ഷാ സേന (ബി‌എസ്‌എഫ്) പിടികൂടി. കാൽനടയായി പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സീഷാൻ സിദ്ദിഖ് എന്നയാളെ പിടികൂടിയത്.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻ സ്വദേശിയായ യുവതിയെ കാണാനാണ് പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ചതെന്ന് യുവാവ് പറഞ്ഞു. യുവാവിനെ സുരക്ഷാസേന ലോക്കൽ പൊലീസിന് കൈമാറി. റാൻ ഓഫ് കച്ചിലെ ധോളവിര ഗ്രാമത്തിന് സമീപം മഹാരാഷ്ട്ര രജിസ്ട്രേഷൻ നമ്പറുള്ള മോട്ടോർ സൈക്കിൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. സിദ്ദിഖ് എഞ്ചിനീയറിംഗ് വിദ്യാർഥിയാണ്.

ABOUT THE AUTHOR

...view details