മുംബൈ:പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്തി കരിമ്പിൻ വയലിൽ ഒളിപ്പിച്ച പിതാവിനെ പൊലീസ് പിടികൂടി. മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. 14കാരിയായ മകളെയാണ് പിതാവ് കൊലപ്പെടുത്തിയതെന്ന് അസിസ്റ്റന്‍റ് ഇൻസ്പെക്‌ടർ മഹേഷ് കുമാർ തക് പറഞ്ഞു.
മഹാരാഷ്‌ട്രയിൽ പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി - Mumbai
മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം
മഹാരാഷ്‌ട്രയിൽ പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി
വിവാഹിതയായ 14കാരിയെ ചിക്കൽ ബീഡിൽ നിന്ന് ജൂൺ 28നാണ് കാണാതായത്. രണ്ട് ദിവസത്തിന് ശേഷം കരിമ്പിൻ വയലിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പെൺകുട്ടിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും മൃതദേഹം മറച്ചുവെക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.