മുംബൈ: ലോക്കോപൈലറ്റിന്‍റെ സമയോചിത ഇടപെടല്‍ കാരണം വൻ അപകടം ഒഴിവായി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. റെയില്‍ പാളത്തിലെ വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ട ലോക്കോപൈലറ്റ് മുരുകൻ അടിയന്തരമായി ട്രെയിൻ നിര്‍ത്തുകയായിരുന്നു. രാജേന്ദ്ര നഗർ-ലോകമാന്യ തിലക് ടെർമിനസ് എക്‌സ്‌പ്രസിലെ ലോക്കോപൈലറ്റ് മുരുകനാണ് ട്രെയിൻ നിര്‍ത്തിയത്.
ലോക്കോപൈലറ്റിന്‍റെ അവസരോചിത ഇടപെടല്‍; ഒഴിവായത് വന്‍ ദുരന്തം - ഒഴിവായത് വൻ ദുരന്തം
രാജേന്ദ്ര നഗർ-ലോകമാന്യ തിലക് ടെർമിനസ് എക്‌സ്‌പ്രസ് കടന്നുപോകുന്ന സമയത്താണ് ലോക്കോപൈലറ്റ് റെയില്‍ പാളത്തിലെ വിള്ളല്‍ കണ്ടത്
ലോക്കോപൈലറ്റ് സമയോചിതമായി ട്രെയിൻ നിര്‍ത്തി:ഒഴിവായത് വൻ ദുരന്തം
ഞായറാഴ്‌ച രാവിലെ 9.45 നായിരുന്നു സംഭവം. ഖദാവലി, ടിത്വാല സ്റ്റേഷനുകൾക്കിടയിൽ 60 കിലോമീറ്റർ അകലെ വച്ചാണ് ലോക്കോപൈലറ്റ് പാളത്തില്‍ വിള്ളലുകള്‍ കണ്ടത്. മുരുകന്‍റെ ജാഗ്രതയ്ക്ക് അര്‍ഹമായ പ്രതിഫലം നൽകുമെന്ന് സെൻട്രൽ റെയിൽവേ ചീഫ് വക്താവ് ശിവാജി സുതാർ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സെൻട്രൽ റെയിൽവേയുടെ പ്രധാന പാതയിലെ സബർബൻ, ദീർഘദൂര ട്രെയിനുകൾ വൈകി. തുടര്‍ന്ന് പാളത്തിലെ തകരാര്‍ പരിഹരിച്ച ശേഷമാണ് ട്രയിൻ ഗതാഗതം പുന:സ്ഥാപിച്ചത്.