യുവതിയുടെ ആത്മഹത്യ: കുടുംബത്തിലെ മൂന്ന് പേർക്കെതിരെ കേസ് - Maharashtra
നിഷ ബഗാഡിയാണ് തിങ്കളാഴ്ച ചിതാൽസാർ പ്രദേശത്തെ ഹൗസിംഗ് സൊസൈറ്റിയുടെ എട്ടാം നിലയിൽ നിന്ന് ചാടി മരിച്ചത്. സ്‌ത്രീധനത്തിന്‍റെ പേരിൽ നിഷ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു.
താനെയിൽ 36കാരി ആത്മഹത്യ ചെയ്ത കേസിൽ കുടുംബത്തിലെ മൂന്ന് പേർക്കെതിരെ കേസ്
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ 36കാരി ആത്മഹത്യ ചെയ്ത കേസിൽ കുടുംബത്തിലെ മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നിഷ ബഗാഡിയാണ് തിങ്കളാഴ്ച ചിതാൽസാർ പ്രദേശത്തെ ഹൗസിംഗ് സൊസൈറ്റിയുടെ എട്ടാം നിലയിൽ നിന്ന് ചാടി മരിച്ചത്. സംഭവത്തിൽ ഭർത്താവ് വികാസിനും മാതാപിതാക്കൾക്കും എതിരെയാണ് കേസെടുത്തത്. സ്‌ത്രീധനത്തിന്‍റെ പേരിൽ ഇവർ നിഷയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഐപിസി സെക്ഷൻ 306 പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.