കേരളം

kerala

ETV Bharat / bharat

വാധവാന്‍ സഹോദരങ്ങളെ കസ്റ്റഡിയിലെടുക്കാന്‍ സിബിഐക്ക് നിര്‍ദേശം

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് ദിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് ഉടമകളായ കപില്‍ വാധവാന്‍, ധീരജ് വാധവാന്‍ എന്നിവരെ കസ്റ്റഡിയിലെടുക്കാന്‍ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് നിര്‍ദേശം നല്‍കിയത്.

Maharashtra Home Minister  Anil Deshmukh  CBI  DHFL  lockdown norms  Mahabaleshwar  കപില്‍ വാധവാന്‍  ധീരജ് വാധവാന്‍  വാധവാന്‍ സഹോദരങ്ങളെ കസ്റ്റഡിയിലെടുക്കാന്‍ സിബിഐയ്‌ക്ക് നിര്‍ദേശം
വാധവാന്‍ സഹോദരങ്ങളെ കസ്റ്റഡിയിലെടുക്കാന്‍ സിബിഐയ്‌ക്ക് നിര്‍ദേശം

By

Published : Apr 22, 2020, 5:48 PM IST

മുംബൈ:വാധവാന്‍ സഹോദരങ്ങളെ കസ്റ്റഡിയിലെടുക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ സിബിഐക്ക് നിര്‍ദേശം നല്‍കി. ദിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് (ഡി.എച്ച്.എഫ്.എല്‍) ഉടമകളായ കപില്‍ വാധവാന്‍, ധീരജ് വാധവാന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുക്കാന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് നിര്‍ദേശം നല്‍കിയത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് നടപടി. മുംബൈയില്‍ നിന്ന് മഹാബലേശ്വറിലേക്ക് വാധവാന്‍ കുടുംബം ഏപ്രില്‍ ആദ്യവാരം യാത്ര ചെയ്‌തിരുന്നു.

വാധവാന്‍ സഹോദരന്മാരും 21 കുടുംബാഗങ്ങളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇതുവരെ ക്വാറന്‍റൈയിനിലായിരുന്നു കുടുംബം. ബുധനാഴ്‌ച ഉച്ചയോടെ ഇവരുടെ ക്വാറന്‍റൈയിന്‍ കാലാവധി കഴിയും. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. കപില്‍ വാധവാനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്രേറ്റ് ജനുവരിയില്‍ അറസ്റ്റ് ചെയ്‌തിരുന്നു. ഫെബ്രുവരി 21 നാണ് ജാമ്യം കിട്ടി അദ്ദേഹം പുറത്തിറങ്ങിയത്.

ABOUT THE AUTHOR

...view details