മുംബൈ: മഹാരാഷ്‌ട്രയിൽ കൊവിഡ് രോഗം ഇതുവരെ ബാധിക്കാത്ത ജില്ലയായ ഗാഡ്‌ചിരോലിയിൽ ജില്ലാ ഭരണകൂടം കൂടുതൽ ജാഗ്രതയിലേക്ക് നീങ്ങുന്നു. ഇതര സംസ്ഥാന തൊഴിലാളികളെയും കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഗാഡ്‌ചിരോലി ജില്ലാ കലക്‌ടർ ദീപക് സിംഗ്ല പറഞ്ഞു.
നിരീക്ഷണം കർശനമാക്കി മഹാരാഷ്‌ട്രയിലെ ഗാഡ്‌ചിരോലി ജില്ലാ ഭരണകൂടം
മഹാരാഷ്‌ട്രയിലെ കൊവിഡ് ബാധിക്കാത്ത ജില്ലയാണ് ഗാഡ്‌ചിരോലി.
നിരീക്ഷണം കർശനമാക്കി ഗാഡ്‌ചിരോലി ജില്ലാ ഭരണകൂടം
മെയ് ഒന്നിന് ശേഷം അയൽ ജില്ലകളായ നാഗ്‌പൂർ, ചന്ദ്രപൂർ എന്നിവിടങ്ങളിൽ നിന്നും തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും 18,000ഓളം തൊഴിലാളികളാണ് ജില്ലയിലേക്ക് എത്തിയതെന്നും ദീപക് സിംഗ്ല പറഞ്ഞു. ക്വാറന്‍റൈൻ നിരീക്ഷണത്തിന് കമ്മിറ്റികൾ നിർമിച്ചിട്ടുണ്ടെന്നും 25,922 കൊവിഡ് പോസിറ്റീവ് കേസുകളും 975 മരണങ്ങളുമാണ് മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.