കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ പതിനഞ്ച്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍ - നാല് പേര്‍ പിടിയില്‍

ആഗസ്ത് എട്ടിന് നാറ പ്രദേശത്താണ് പീഡനം നടന്നത്. 23-കാരനായ കാമുകൻ യഷ് മെഷ്‌റാമിനൊപ്പം യുവതി പുറത്തുപോയപ്പോഴായിരുന്നു പീഡനം നടന്നതെന്ന് ജരിപത്ക പോലീസ് സ്റ്റേഷൻ ചാർജുള്ള ഖുഷാൽ ടിജാരെ പറഞ്ഞു.

Maha: Four held for raping teenage girl  raping teenage girl  മഹാരാഷ്ട്രയില്‍ പതിനഞ്ച്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍  പതിനഞ്ച്കാരിയെ ബലാത്സംഗം  നാല് പേര്‍ പിടിയില്‍  മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ പതിനഞ്ച്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍

By

Published : Sep 29, 2020, 5:50 PM IST

മഹാരാഷ്ട്ര: കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ നാഗ്പുരില്‍ 15 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടി പൊലീസിനെ സമീപിച്ചതിന് ശേഷമാണ് അറസ്റ്റ് നടന്നത്. ആഗസ്ത് എട്ടിന് നാറ പ്രദേശത്താണ് പീഡനം നടന്നത്. 23-കാരനായ കാമുകൻ യഷ് മെഷ്‌റാമിനൊപ്പം യുവതി പുറത്തുപോയപ്പോഴായിരുന്നു പീഡനം നടന്നതെന്ന് ജരിപത്ക പോലീസ് സ്റ്റേഷൻ ചാർജുള്ള ഖുഷാൽ ടിജാരെ പറഞ്ഞു. കാമുകൻ യഷ് മെഷ്‌റാം, സുഹൃത്തുക്കളായ അമിത് ബോൾക്ക് (26), അഭിനേഷ് ദേശ്ബ്രതർ (22), ഹൃത്വിക് മൊഹൈൽ (20) എന്നിവരാണ് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details