മുത്തലാഖ് ചൊല്ലി വിവാഹ മോചനം; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ് - മുത്തലാഖ് ചൊല്ലി വിവാഹ മോചനം: ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്
മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം
മുംബൈ: മഹാരാഷ്ട്രയിലെ താനെ നഗരത്തിൽ മുത്തലാഖ് കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർക്കെതിരെ കേസ്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോകാൻ തയ്യാറായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. 2019 ഫെബ്രുവരി മുതൽ യുവതിയെ ഭർത്താവ് ഷാരിക് ഷെയ്ഖും ബന്ധുക്കളും സ്ത്രീധനത്തിന്‍റെ പേരില്‍ ഉപദ്രവിച്ചുവെന്നാണ് പരാതി. ഇരയുടെ മാതാപിതാക്കളിൽ നിന്ന് ഇരുചക്ര വാഹനവും വീടും വാങ്ങാൻ പ്രതികൾ പണം ആവശ്യപ്പെട്ടെന്നും ജീവനോടെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. പീഡനം സഹിക്കവയ്യാതെ മാതാപിതാക്കളുടെ വീട്ടിലേക്ക് യുവതി പോകാൻ ഒരുങ്ങിയപ്പോൾ ഭര്‍ത്താവ് ഷെയ്ഖ് തന്നോട് മൂന്ന് തവണ "തലാഖ്" പറഞ്ഞതായും നിയമവിരുദ്ധമായി വിവാഹമോചനം നേടിയതായും പരാതിയിൽ പറയുന്നു.