തീ അണക്കുന്നതിനിടെ അഗ്നിശമന സേനാംഗത്തിന് ഗുരുതര പരിക്ക് - അഗ്നിശമന സേനാംഗം
താനെ സിവിക് ഫയര്‍ സര്‍വീസ് അംഗമായ ഇരുപത് വയസുകാരന്‍ മൊയിന്‍ ഷെയ്‌ഖിനാണ് തലക്ക് പരിക്കേറ്റത്
തീ അണക്കുന്നതിനിടെ അഗ്നിശമന സേനാംഗത്തിന് ഗുരുതര പരിക്ക്
മുംബൈ:മഹാരാഷ്‌ട്രയിലെ താനെയില്‍ തീ അണക്കുന്നതിനിടെ അഗ്നിശമന സേനാംഗത്തിന് ഗുരുതര പരിക്ക്. മുമ്പ്രാ ടൗണിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റില്‍ തീ അണക്കുന്നതിനിടെയായിരുന്നു അപകടം. താനെ സിവിക് ഫയര്‍ സര്‍വീസ് അംഗമായ ഇരുപത് വയസുകാരന്‍ മൊയിന്‍ ഷെയ്‌ഖിനാണ് തലക്ക് പരിക്കേറ്റത്. ക്വിക്ക് റെസ്പോൺസ് വാഹനം പ്രവര്‍ത്തിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. നിലവില്‍ ഇയാൾ മുംബൈ കെഇഎം ആശുപത്രിയില്‍ ചികിത്സയിലാണ്.