പാല്‍ഘർ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്. വിക്രംഗാഡ്- വാഡാ റോഡിലെ വാഘപാട ഗ്രാമത്തിലാണ് അപകടമുണ്ടായതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്സ് കോർപറേഷൻ അധികൃതർ അറിയിച്ചു. വാഡയില്‍ നിന്നുള്ള എംഎസ്ആർടിസി ബസാണ് എതിർ ഭാഗത്ത് നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിച്ചത്.
പാല്‍ഘറില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക് - palghar accident news
വിക്രംഗാഡ്- വാഡാ റോഡിലെ വാഘപാട ഗ്രാമത്തിലാണ് അപകടമുണ്ടായതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്സ് കോർപറേഷൻ അധികൃതർ അറിയിച്ചു.
പാല്‍ഘറില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്
ഇരുവാഹനങ്ങളിലെയും ഡ്രൈവർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.