മഹാരാഷ്ട്രയിൽ അര ലക്ഷത്തിലധികം കൊവിഡ് ബാധിതർ - mumbai
സംസ്ഥാനത്ത് നിലവിൽ 33,988 പേരാണ് ചികിത്സയിൽ കഴിയുന്നത്
മഹാരാഷ്ട്രയിൽ അര ലക്ഷത്തിലധികം കൊവിഡ് ബാധിതർ
മുംബൈ: മഹാരാഷ്ട്രയിൽ ഞായറാഴ്ച 3041 കൊവിഡ് 19 കേസുകൾ രേഖപ്പെടുത്തി. തുടർച്ചയായി എട്ടാം ദിവസമാണ് സംസ്ഥാനത്ത് 2000 ൽ അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 50,231 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഞായറാഴ്ച 58 പേർ കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3041 ആയി. 14,600 പേർ ഇതുവരെ രോഗ മുക്തരായി. നിലവിൽ 33,988 പേരാണ് ചികിത്സയിൽ കഴിയുന്നത്.