താനെയില്‍ 269 പൊലീസുകാര്‍ക്ക് കൊവിഡ് 19 - COVID-19
ജില്ലയില്‍ 187 ഉദ്യോഗസ്ഥര്‍ക്ക് രോഗം ഭേദമായി.
മുംബൈ: പൊലീസ് സേനയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു. മഹാരാഷ്ട്രയിലെ താനെയില്‍ ഇതുവരെ 269 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഉദ്യോഗസ്ഥര്‍ രോഗം ബാധിച്ച് മരിച്ചു. 187 ഉദ്യോഗസ്ഥര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 80 പേര്‍ ചികിത്സയിലുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. പല്‍ഗാറില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പല്‍ഗാറില്‍ രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥരുടെ എണ്ണം 50 ആയി. ഇരുവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്.