മഹാരാഷ്ട്രയിൽ 7,012 പേർക്ക് കൂടി കൊവിഡ്; 11,204 പേർക്ക് രോഗമുക്തി
മഹാരാഷ്ട്രയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13,69,810 ആയി
മഹാരാഷ്ട്രയിൽ 7,012 പേർക്ക് കൂടി കൊവിഡ്; 1,204 പേർക്ക് രോഗമുക്തി
മുംബൈ: മഹാരാഷ്ട്രയിൽ 7,012 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്ത് 11,204 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ മഹാരാഷ്ട്രയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13,69,810 ആയി. കൂടാതെ 150 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ സംസ്ഥാനത്ത് 24,12,921 പേർ വീടുകളിലും 23,384 പേർ സർക്കാർ സംവിധാനത്തിലും നിരീക്ഷണത്തിൽ കഴിയുകയാണ്.