മഹാരാഷ്‌ട്രയില്‍ മൂന്ന് മാസത്തിനുള്ളിൽ ഒരു ലക്ഷം കൊവിഡ് പരിശോധനകൾ നടത്തി - maharashtra
മഹാരാഷ്‌ട്രയില്‍ രോഗികളുടെ എണ്ണം 6817 ആയി
മഹാരാഷ്ട്രയിൽ മൂന്ന് മാസത്തിനുള്ളിൽ ഒരു ലക്ഷം കൊവിഡ് പരിശോധനകൾ നടത്തി
മുംബൈ: മഹാരാഷ്‌ട്രയില്‍ ഇതുവരെ ഒരു ലക്ഷം കൊവിഡ് 19 ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. ജനുവരി മുതലുള്ള കണക്കുകളാണിത്. 40 ലബോറട്ടറികളിലായാണ് പരിശോധനകൾ നടക്കുന്നത്. 1,08,972 പേരുടെ സാമ്പിളുകളാണ് ശനിയാഴ്ച വരെ പരിശോധനക്ക് അയച്ചത്. ഇതിൽ 94,485 പേരുടെ ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് ഇതുവരെ 6817 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 5000 മുതൽ 7000 വരെ പരിശോധനകൾ ഒരു ദിവസം നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.