രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍ - മഹാരാഷ്ട്ര സര്‍ക്കാര്‍
മഹാത്മാ ഫുലെ കാര്‍ഷിക കടാശ്വാസ പദ്ധതി എന്നാണ് പുതിയ കര്‍ഷക സമാശ്വാസ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്
മുംബൈ: കര്‍ഷക കടാശ്വാസ പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ 30 വരെയുള്ള കടങ്ങള്‍ എഴുതിതള്ളുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ഇതനുസരിച്ച് രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളുക. പുതിയ കടാശ്വാസ പദ്ധതിക്ക് മഹാത്മാ ഫുലെ കാര്‍ഷിക കടാശ്വാസ പദ്ധതി എന്നാണ് പേരിട്ടിരിക്കുന്നത്. സമയബന്ധിതമായി വായ്‌പ അടച്ചുതീര്‍ക്കുന്ന കര്‍ഷകര്‍ക്കായി പ്രത്യേക സ്‌കീമും സര്‍ക്കാര്‍ അവതരിപ്പിക്കുന്നുണ്ട്. മുഴുവൻ കാര്‍ഷിക കടങ്ങളും എഴുതി തള്ളാത്തതില്‍ പ്രതിഷേധിച്ച് ദേവേന്ദ്ര ഫഡ്‌നവിസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.