കേരളം

kerala

ETV Bharat / bharat

കൊവിഡ് സെന്‍ററിൽ പീഡനം; ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റില്‍ - അറ്റൻഡന്‍റ് അറസ്റ്റിൽ

കൊവിഡ് സ്ഥിരീകരിച്ച ബന്ധുവിനെ ശുശ്രൂഷിക്കാൻ കൊവിഡ് സെന്‍ററിലെത്തിയ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. പത്ത് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആരോഗ്യവകുപ്പ് ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്.

Attendant held for raping  Attendant held for raping at quarantine centre  Rape at quarantine centre  Quarantine centre  rape case in COVID-19 quarantine centre thane  മഹാരാഷ്‌ട്ര  താനെ മിററോഡ്  കൊവിഡ് സെന്‍ററിൽ പീഡനം  മുംബൈ  അറ്റൻഡന്‍റ് അറസ്റ്റിൽ  കൊവിഡ്
മഹാരാഷ്‌ട്രയിൽ കൊവിഡ് സെന്‍ററിൽ പീഡനം; അറ്റൻഡന്‍റ് പിടിയിൽ

By

Published : Sep 13, 2020, 12:26 PM IST

Updated : Sep 13, 2020, 12:33 PM IST

മുംബൈ: മഹാരാഷ്‌ട്രയിൽ കൊവിഡ് കെയർ സെന്‍ററിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിലായി. താനെയിലെ മിറ റോഡിലുള്ള കൊവിഡ് കെയർ സെന്‍ററിൽ ജൂണിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്.

കൊവിഡ് സ്ഥിരീകരിച്ച ബന്ധുവായ 11കാരിയെ ശുശ്രൂഷിക്കാൻ കൊവിഡ് കെയർ സെന്‍ററിലെത്തിയപ്പോഴാണ് സംഭവം നടന്നത്. ചൂടുവെള്ളം നൽകാനെന്ന വ്യാജേന രാത്രിയിൽ റൂമിൽ വരികയും യുവതിയുടെ പത്ത് മാസം പ്രായ കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 376 പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.

Last Updated : Sep 13, 2020, 12:33 PM IST

ABOUT THE AUTHOR

...view details