കേരളം

kerala

ETV Bharat / bharat

ഭൂമി പരിശോധനയുടെ മറവിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ - ഉദ്യോഗസ്ഥൻ അറസ്റ്റിൽ

20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അസിസ്റ്റന്‍റ് ടൗൺ പ്ലാനറെ എസിബി അറസ്റ്റ് ചെയ്‌തു

assistant town planner held  acb arrests ASI  Corruption in police force  ഭൂമി പരിശോധനയുടെ മറവിൽ കൈക്കൂലി  ഉദ്യോഗസ്ഥൻ അറസ്റ്റിൽ  മഹാരാഷ്‌ട്ര കോലാപ്പൂർ
ഭൂമി പരിശോധനയുടെ മറവിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

By

Published : Feb 6, 2021, 5:29 PM IST

മുംബൈ:മഹാരാഷ്‌ട്രയിൽ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അസിസ്റ്റന്‍റ് ടൗൺ പ്ലാനറെ എസിബി അറസ്റ്റ് ചെയ്‌തു. കോലാപൂരിലെ നൂൽ മിൽ ചെയർമാന്‍റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട് പ്രതി ആദ്യം 45 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ കോലാപൂരിലെ ഓഫീസിൽ വച്ച് ഇയാൾ 20 ലക്ഷം രൂപ കൈപ്പറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ABOUT THE AUTHOR

...view details