ഔറംഗബാദിൽ 72 എസ്ആർപിഎഫ് ഉദ്യോഗസ്ഥരുൾപ്പെടെ 90 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - എസ്ആർപിഎഫ്
ഇതോടെ ഔറംഗബാദിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 477 ആയി. നാസിക് മലേഗാവ് പ്രദേശത്ത് സേവനമനുഷ്ഠിച്ച 93 എസ്ആർപിഎഫ് ഉദ്യോഗസ്ഥരുടെ പരിശോധനാ ഫലം മെയ് ഏഴിനാണ് വന്നത്. ഇതിലെ 72 പേർക്കാണ് വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്.
മുംബൈ:മഹാരാഷ്ട്രയിലെ ഔറംഗബാദിൽ 90 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 72 പേർ സംസ്ഥാന റിസർവ് പോലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥരാണ്. ഇതോടെ ഔറംഗബാദിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 477 ആയി. നാസിക് മലേഗാവ് പ്രദേശത്ത് സേവനമനുഷ്ഠിച്ച 93 എസ്ആർപിഎഫ് ഉദ്യോഗസ്ഥരുടെ പരിശോധനാ ഫലം മെയ് ഏഴിനാണ് വന്നത്. ഇതിലെ 72 പേർക്കാണ് വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. 93 പേരിൽ അഞ്ച് പേർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാക്കി 67 പേർ സതാര പ്രദേശത്തെ ഫോഴ്‌സ് സെന്‍ററിന് സമീപം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ സ്ഥാപിച്ച താൽക്കാലിക മേഖലയിൽ ചികിത്സയിലാണ്. രണ്ട് ടീമുകൾ ഉൾപ്പെടെ ഔറംഗബാദ് യൂണിറ്റിലെ മൊത്തം എസ്‌ആർപിഎഫ് ഉദ്യോഗസ്ഥരുടെ എണ്ണം ആയിരത്തിലധികമാണെന്ന് ഡെപ്യൂട്ടി കമാൻഡന്‍റ് ഷെയ്ഖ് ഇല്ല്യാസ് പറഞ്ഞു.