കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ നെഴ്‌സിനെ ഭീഷണിപ്പെടുത്തിയ മൂന്ന്‌ പേര്‍ പിടിയില്‍ - Aurangabad

ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ നെഴ്‌സിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും റോഡിലൂടെ യാത്ര അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.

മഹാരാഷ്ട്രയില്‍ കൊവിഡ്‌ ആശുപത്രിയിലെ നേഴ്‌സിനെ ഭീഷണിപ്പെടുത്തിയ മൂന്ന്‌ പേര്‍ പിടിയില്‍  കൊവിഡ്‌ ആശുപത്രി  മഹാരാഷ്ട്ര  COVID-19 hospital nurse  COVID-19 hospital  Aurangabad  Maharashtra
മഹാരാഷ്ട്രയില്‍ കൊവിഡ്‌ ആശുപത്രിയിലെ നേഴ്‌സിനെ ഭീഷണിപ്പെടുത്തിയ മൂന്ന്‌ പേര്‍ പിടിയില്‍

By

Published : May 15, 2020, 7:47 PM IST

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ കൊവിഡ്‌ പ്രത്യേക ആശുപത്രിയിലെ നെഴ്‌സിനെ ഭീഷണിപ്പെടുത്തിയ മൂന്ന് പേര്‍ പിടിയില്‍. ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ നെഴ്‌സിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും റോഡിലൂടെ യാത്ര അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. കർഭാരി ഹിവാലെ, സുരേഷ്‌ കാലെ, യോഗേഷ്‌ കൗഡെ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details