കേരളം

kerala

ETV Bharat / bharat

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി - പൂനെ പൊലീസ്

കടം കൊടുത്ത പണം തിരികെ ചോദിച്ചപ്പോഴാണ് തര്‍ക്കം ഉടലെടുത്തത്.

Pune police  Maharashtra incident  engineering students  Kondhwa flat  monetary dispute  പൂനെ പൊലീസ്  സാമ്പത്തിക തര്‍ക്കം; സുഹൃത്തിനെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
സാമ്പത്തിക തര്‍ക്കം; സുഹൃത്തിനെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

By

Published : Mar 10, 2020, 6:25 PM IST

പൂനെ: സാമ്പത്തിക തർക്കത്തെ തുടർന്ന് ഒരുമിച്ച് താമസിക്കുന്ന സുഹൃത്തിനെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു.

24 കാരനായ സാഗര്‍ ചില്‍വേരിയാണ് മരിച്ചത്. കോന്ധ്വ ഫ്ലാറ്റിലെ 11-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് തള്ളിയിട്ട് കൊലപ്പെടുത്തിയത്. മരിച്ച സാഗര്‍ ചില്‍വേരിക്ക് 10 ശതമാനം പരിശക്ക് 15,000 രൂപ വായ്പ നല്‍കുകയും തിരികെ നല്‍കിയില്ലെന്നുമാണ് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ പറയുന്നത്. പണം തിരികെ ചോദിച്ചപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

എഞ്ചിനീയറിങ് വിദ്യാർത്ഥികളായ അഭിനവ് ജാദവ്, അക്ഷയ് ഗോരഡെ, തേജസ് ഗുജാർ എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകം, ശാരീരിക പീഡനം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ABOUT THE AUTHOR

...view details