മഹാരാഷ്ട്രയിൽ 232 പേർക്ക് കൂടി കൊവിഡ്; മരണസംഖ്യ 187 - മരണസംഖ്യ 187
സംസ്ഥാനത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം 2,916 ആയി ഉയർന്നതായി ആരോഗ്യവകുപ്പ്.
കൊവിഡ്
മുംബൈ: മഹാരാഷ്ട്രയിൽ ബുധനാഴ്ച 232 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം 2,916 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 187 ആയി. 295 പേർ ആശുപത്രി വിട്ടു.