മഹാരാഷ്‌ട്രയില്‍ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് ചൂതാട്ടം; 12 പേർ അറസ്റ്റിൽ - Palghar district
പാൽഘർ ജില്ലയിലെ ദഹാനു പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം.
മഹാരാഷ്ട്രയിൽ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് ചൂതാട്ടം; 12 പേർ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് ചൂതാട്ടം നടത്തിയ 12 പേർ അറസ്റ്റിൽ. പാൽഘർ ജില്ലയിലെ ദഹാനു പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം. ഞായറാഴ്ച രാത്രി പ്രഭുപാദ പ്രദേശത്തെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് 12 പേർ പിടിയിലാകുന്നത്. പ്രതികളിൽ നിന്ന് 78,180 രൂപയും രണ്ട് ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. വകുപ്പ് 269,188, പകർച്ചവ്യാധി നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.