കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിൽ രാത്രി കർഫ്യൂ പ്രാബല്യത്തിൽ - night curfew madyapradesh

കഴിഞ്ഞ 24 മണിക്കൂറിനിടെ 546 കൊവിഡ് കേസുകളാണ് ഇൻഡോറിൽ മാത്രം റിപ്പോർട്ട് ചെയ്‌തത്

മധ്യപ്രദേശ് രാത്രി കർഫ്യൂ  കൊവിഡ് വ്യാപനം മധ്യപ്രദേശ്  മധ്യപ്രദേശ് അഞ്ച് ജില്ലകളിൽ കർഫ്യൂ  madyapradesh five districts night curfew  night curfew madyapradesh  madyapradesh covid latest news
കർഫ്യൂ

By

Published : Nov 22, 2020, 7:14 AM IST

ഇൻ‌ഡോർ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മധ്യപ്രദേശിലെ അഞ്ച് ജില്ലകളിൽ കർഫ്യൂ നടപ്പാക്കി. രാത്രി 10 മണി മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ. ഇൻഡോർ, ഗ്വാളിയാർ നഗരത്തിൽ ശനിയാഴ്‌ച മുതൽ കർഫ്യൂ പ്രാബല്യത്തിൽ വന്നു. എല്ലാ പൊതുജനങ്ങളോടും കച്ചവടക്കാരോടും കർഫ്യൂ നിർബന്ധമായും പാലിക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടു. അതേസമയം ഫാക്‌ടറി തൊഴിലാളികളെയും അവശ്യ സേവനങ്ങൾ ചെയ്യുന്നവരെയും കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 546 കൊവിഡ് കേസുകളാണ് ഇൻഡോറിൽ മാത്രം റിപ്പോർട്ട് ചെയ്‌തത്. 2,825 സജീവ രോഗികളാണ് തലസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.

ABOUT THE AUTHOR

...view details