കേരളം

kerala

ETV Bharat / bharat

നന്ദിനി പറയുന്നത് അതിജീവനത്തിന്‍റെ കഥ - നേപ്പാള്‍ ആസിഡ് ആക്രമണം

നേപ്പാളില്‍ നിന്ന് ചികിത്സക്ക് ഇന്ത്യയിലെത്തിയ നന്ദിനി ജീവിതം തിരികെ പിടിച്ചാണ് മടങ്ങുന്നത്

Madurai hospital reconstructs face of Nepal acid attack survivor gives her hopes  newfound confidence  നേപ്പാള്‍ സ്വദേശി നന്ദിനി  നേപ്പാള്‍ ആസിഡ് ആക്രമണം  ആസിഡ് ആക്രമണം
നന്ദിനി പറയുന്നത് അതിജീവനം മാത്രമാണ്....

By

Published : Dec 14, 2019, 11:19 AM IST

മധുര: ആസിഡ് ആക്രമണങ്ങളും അതിന് ഇരയാകുന്നവരുടേയും എണ്ണം വര്‍ധിച്ച് വരികയാണ്. ആക്രമണത്തിനിരയാകുന്നവര്‍ക്കാണെങ്കില്‍ പിന്നീടുള്ളത് നിറമില്ലാത്ത ജീവിതം മാത്രം. അടുത്ത കാലത്തായി അതിന് മാറ്റങ്ങള്‍ വന്നു തുടങ്ങി. അതിജീവനത്തിന്‍റെ പുതിയ തലങ്ങളിലൂടെ ഇവര്‍ ജീവിതത്തെ തിരിച്ച് പിടിക്കുന്നത് കാണുമ്പോള്‍ ബഹുമാനമല്ലാതെ മറ്റെന്ത് തോന്നാന്‍. എന്നാല്‍ പലപ്പോഴും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് മുന്നിലെ വലിയ വെല്ലുവിളി കൃത്യമായ മികച്ച ചികിത്സ ലഭിക്കാത്തതാണ്.

നേപ്പാള്‍ സ്വദേശി നന്ദിനി ഇത്തരം ആക്രമണത്തിനിരയാവരില്‍ ഒരാള്‍ മാത്രമാണ്. മുഖത്ത് 90 ശതമാനം പൊള്ളലേറ്റ നന്ദിനി സണ്‍ഗ്ലാസിലും തലപ്പാവിലും മുഖം ഒളിപ്പിച്ച് നടക്കേണ്ട അവസ്ഥയില്‍ നിന്ന് ഇപ്പോള്‍ മധുരയിലെ ഹേമ സതീഷ് എന്ന ഡോക്ടറുടെ ചികിത്സയില്‍ മുഖം ഉയര്‍ത്തിപ്പിടിച്ച് നടക്കാനായി.

ആക്രമണത്തെക്കുറിച്ച് നന്ദിനി പറയുന്നതിങ്ങനെ:

2013 ല്‍ സ്കൂള്‍ ജീവിതത്തിന്‍റെ അവസാന വര്‍ഷം. അയല്‍ വാസിയായ അയാള്‍ എന്നെ വിവാഹം ആലോചിച്ചു. എന്നാല്‍ ആ വിവാഹത്തിന് എനിക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. 14 ദിവസമെങ്കിലും അയാള്‍ ഞങ്ങളുടെ പിതാവ് നടത്തുന്ന കടയില്‍ എന്നെ കാണാനായി വന്നിരുന്നു. അതിന് ശേഷമാണ് അയാള്‍ എന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചത്. എന്‍റെ അച്ഛന്‍ ഉടന്‍ തന്നെ എന്‍റെ ശരീരത്ത് വെള്ളം ഒഴിച്ചു. പിന്നീട് ആശുപത്രി വാസത്തിന്‍റെ ദിനങ്ങളായിരുന്നു. പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നടത്തി. അവസാനം കോസ്മെറ്റിക് സര്‍ജറി ആവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ചാണ് ഇന്ത്യയില്‍ ചികിത്സ തേടാന്‍ തീരുമാനിച്ചത്.

അങ്ങനെ മികച്ച ആശുപത്രികള്‍ ഏതെന്ന തിരച്ചിലായിരുന്നു. ഒടുവില്‍ അന്വേഷണം മധുരയിലെ സ്വകാര്യ ആശുപത്രി ദേവദാസിലെത്തി നിന്നു. നിരന്തരമായ ആശുപത്രി വാസം പഠനം മുടക്കി. കണ്ണുകള്‍ പഴയ രീതിയിലേക്കെത്തിക്കുന്നതായിരുന്നു ആദ്യത്തെ പ്രതിസന്ധി. കാഴ്ചയും കണ്ണിന്‍റെ രൂപവും തിരികെ കിട്ടിയപ്പോള്‍ തന്നെ വലിയ ആശ്വാസമായി. കുറേ സമയമെടുത്താണെങ്കിലും കാഴ്ച തിരികെ കിട്ടി. ചെവി, മൂക്ക്, കഴുത്ത് എന്നിവയോരോന്നായി പഴയ രൂപത്തിലാക്കാനുള്ള ചികിത്സ നടന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ചികിത്സകള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. ഇതിനിടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളും ആശുപത്രി അധികൃതര്‍ നടത്തി. അത് വിജയം കണ്ടതിന്‍റെ ഫലമായാണ് ഞാനിപ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നത്. ഇവിടുത്തെ ഡോക്ടര്‍മാരോടാണ് നന്ദി പറയാനുള്ളത്.

ഡോക്ടര്‍മാര്‍ 85 ശതമാനം ചികിത്സ ഫലപ്രദമായി എന്ന് പറയുമ്പോള്‍ അവള്‍ പറയുന്നത് ഞാന്‍ 90 ശതമാനവും ജീവിതത്തിലേക്ക് തിരികെ വന്നുവെന്നാണ്. നന്ദിനിയെ ചികിത്സിച്ച ഡോക്ടര്‍മാരിലൊരാളായ ബാലാജി പറയുന്നതിങ്ങനെയാണ്. ഏഴ് വര്‍ഷം മുമ്പ് കണ്ണുകള്‍ അടക്കാന്‍ കഴിയാതെയാണ് അവള്‍ ഇവിടെ എത്തുന്നത്. അതുകൊണ്ട് ഞങ്ങള്‍ അവളുടെ കണ്ണുകളായി. ഇതിനിടയില്‍ പാതി മുടങ്ങിയ പഠനം അവള്‍ തിരികെ പിടിച്ചു. ഇപ്പോള്‍ ബിസിനസില്‍ ബിരുദം ചെയ്യുകയാണ് അവള്‍. തന്‍റെ ജീവിതം ഓരോരുത്തര്‍ക്കും പ്രചോദനമാകണമെന്നുള്ളതുകൊണ്ട് ഇനി മുഖം മറച്ച് ജീവിക്കില്ലെന്ന് അവള്‍ ഉറച്ച് പറയുന്നു. അതിജീവനത്തിന്‍റെ, ആത്മവിശ്വാസത്തിന്‍റെ നേര്‍ രൂപമായി നന്ദിനി സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയായി പുതിയ പടവുകള്‍ കയറുന്നു.

ABOUT THE AUTHOR

...view details