ജയലളിതയുടെ പ്രതിമ നിര്‍മാണത്തിനെതിരെ പരാതിയുമായി ഡി.എം.കെ എം.എല്‍.എ - ഡോ പി ശരവണന്‍
പ്രതിമ സ്ഥാപിക്കരുതെന്ന് കാണിച്ച് ഡോ പി ശരവണന്‍ മധുരൈ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. മൂന്നു മാസമായി ജയലളിതയുടെ പ്രതിമയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇന്നാണ് ജയലളിതയുടെ ഓര്‍മദിനം.
ചെന്നൈ:കെ.കെ നഗറില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പരാതിയുമായി ഡി.എം.കെ എം.എല്‍.എ. പ്രതിമ സ്ഥാപിക്കരുതെന്ന് കാണിച്ച് ഡോ പി ശരവണന്‍ മധുരൈ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. ജില്ലാ കോടതിക്ക് സമീപത്ത് സ്ഥാപിക്കുന്ന പ്രതിമ ഗതാഗത കുരുക്കിന് കാരണമാകുമെന്ന് കാണിച്ചാണ് പരാതി. ഗതാഗത കുരുക്ക് ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും കലക്ടര്‍ പ്രതിമ നിര്‍മാണം തടഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു. സ്ഥലത്ത് എം.ജി രാമചന്ദ്രന്‍റെ പ്രതിമ നിലവിലുണ്ട്. മൂന്നു മാസമായി ജയലളിതയുടെ പ്രതിമയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇന്നാണ് ജയലളിതയുടെ ഓര്‍മ്മദിനം.