ചെന്നൈ:ഡിഎംകെ നിയമസഭാംഗങ്ങൾക്ക് നൽകിയ നോട്ടീസ് സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. തങ്ങൾക്കെതിരെ നോട്ടീസ് നൽകിയ നടപടിക്കെതിരെ നിയമസഭാംഗങ്ങൾ റിട്ട് ഹർജി നൽകിയിരുന്നു.
2017 ൽ സംസ്ഥാന അസംബ്ലി സമ്മേളനത്തിനെത്തിയ എംകെ സ്റ്റാലിനും മറ്റ് 20 ഡിഎംകെ നേതാക്കളും നിരോധിത പുകയില ഉൽപ്പന്നം വിപണിയിൽ ധാരാളം ലഭ്യമാണെന്ന് കാണിക്കുന്നതിനായി പുകയില ഉൽപന്നങ്ങൾ കൊണ്ട് വന്നിരുന്നു. തുടർന്ന് ഡിഎംകെ നേതാക്കൾക്കെതിരെ പ്രത്യേകാവകാശ ലംഘനം ഉന്നയിക്കുകയും അവർക്ക് നോട്ടീസ് നൽകുകയുമായിരുന്നു. നോട്ടീസിനെതിരെ ഡിഎംകെ നിയമസഭാംഗങ്ങൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.