ചെന്നൈ:ആദായ നികുതിവെട്ടിപ്പ് കേസില്‍ കാര്‍ത്തി ചിദംബരം എം.പിക്കും ഭാര്യ ശ്രീനിധിക്കുമെതിരായ നിയമനടപടികള്‍ക്ക് മദ്രാസ് ഹൈക്കോടതി ഈ മാസം 27 വരെ ഇടക്കാല സ്റ്റേ അനുവദിച്ചു. എം.പിമാരും എം.എല്‍.എമാരുമായും ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം.സുന്ദര്‍ ഉത്തരവിറക്കിയത്.
നികുതിവെട്ടിപ്പ് കേസ്; കാര്‍ത്തി ചിദംബരത്തിനെതിരായ നിയമനടപടിക്ക് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ - പി ചിദംബരം
ഭൂമി വിൽപനയിലൂടെ കാർത്തിക്ക് ലഭിച്ച 1.35 കോടി രൂപ വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ടാണ് കേസ്
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തിയും ഭാര്യയും ചെന്നൈയിലെ മുട്ടുകാട്ടില്‍ സ്ഥലം വില്‍പനയിലൂടെ ലഭിച്ച 1.35 കോടി വെളിപ്പെടുത്തിയില്ലെന്നാണ് കേസ്. ഭൂമിയിടപാട് എംപി ആകുന്നതിന് മുമ്പേ പൂര്‍ത്തിയായെന്നും 2015ല്‍ തന്നെ നികുതി അടച്ചതായും കാര്‍ത്തി കോടതിയെ അറിയിച്ചു.
ആദായനികുതി നിയമത്തിലെ 277-ാം വകുപ്പും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള 276 സി വകുപ്പും പ്രകാരമുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി 2018 സെപ്റ്റംബര്‍ 12ന് ചെന്നൈയിലെ ആദായനികുതി ഡെപ്യൂട്ടി ഡയറക്ടര്‍മാരാണ് ഇരുവര്‍ക്കുമെതിരെ കോടതിയെ സമീപിച്ചത്. അഡീഷണല്‍ ചീഫ് രണ്ടാം ക്ലാസ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും കേസ് പിന്നീട് പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.