മധ്യപ്രദേശ് : വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. സർക്കാരിന് ഭൂരിപക്ഷം നഷ്ടപെട്ടന്ന് ബിജെപി ആരോപിച്ചതോടെയാണ് വെല്ലുവിളി ഏറ്റെടുത്ത് കമല്‍നാഥ് രംഗത്തെത്തിയിരിക്കുന്നത്. അധികാരമേറ്റെടുത്ത നാള്‍ മുതല്‍ തന്‍റെ സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും, ബിജെപിയുടെ പരാജയം മറയ്ക്കാനാണ് ഇത്തരം നീക്കമെന്നും കമല്‍നാഥ് ആരോപിച്ചു.
കമല്‍നാഥിന് വിശ്വാസം: വോട്ടെടുപ്പിന് തയ്യാറെന്ന് കോൺഗ്രസ് - bjp
സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനു കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനു കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ചില കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്നും മധ്യപ്രദേശ് സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് കത്തിൽ ബിജെപി ചൂണ്ടിക്കാട്ടിയത്.
ശിവ്‍രാജ് സിംഗ് ചൗഹാൻ സർക്കാരിന്‍റെ 15 വർഷത്തെ ഭരണത്തിന് ശേഷം 120 എംഎൽഎമാരുടെ പിന്തുണയോടെ നേരിയ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയത്. ആകെ 231 സീറ്റുകളിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. കോൺഗ്രസിന് എസ്‍പിയുടെയും ബിഎസ്‍പിയുടെയും പിന്തുണയും മധ്യപ്രദേശിൽ ഉണ്ട്.