ഭോപ്പാല്‍: ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം കുറക്കാനുള്ള ശ്രമത്തിലാണ് മധ്യപ്രദേശിലെ ബേറ്റുല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷൻ. അതിനായി 'പാത്ര ബാങ്ക്' എന്ന സംരംഭം നടപ്പിലാക്കിയിരിക്കുകയാണ് കോര്‍പ്പറേഷൻ. ഇതിലൂടെ പ്ലാസ്റ്റിക് പാത്രങ്ങൾക്കും കപ്പുകൾക്കും പകരം സ്റ്റീല്‍ പാത്രങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ആഘോഷങ്ങൾക്കും ചടങ്ങുകൾക്കുമൊക്കെ ഭക്ഷണം വിളമ്പാൻ സ്റ്റീല്‍ പാത്രങ്ങൾ കോര്‍പ്പനില്‍ നിന്ന് വാടകക്കെടുക്കാം.
'പാത്ര ബാങ്കു'മായി മധ്യപ്രദേശിലെ ബേറ്റുല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷൻ - ബേറ്റുല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷൻ
നഗരത്തിൽ വർധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിനാണ് ബേറ്റുല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷൻ 'പാത്ര ബാങ്ക്' എന്ന സംരംഭം നടപ്പിലാക്കിയത്. ഇതിലൂടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം കുറക്കുക കൂടിയാണ് ലക്ഷ്യം.
നഗരത്തിൽ വർധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിനാണ് കോര്‍പ്പറേഷൻ 'പാത്ര ബാങ്ക്' എന്ന സംരംഭം നടപ്പാക്കിയത്. പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്നു. ഇത് വലിയ മാലിന്യ പ്രശ്‌നങ്ങളാണ് സൃഷ്‌ടിക്കുന്നത്. കോര്‍പ്പറേഷൻ 'പാത്ര ബാങ്ക്' ആരംഭിച്ച ശേഷം നഗരത്തിലെ ചടങ്ങുകളിലും പരിപാടികളിലും ഭക്ഷണം വിളമ്പാൻ സ്റ്റീല്‍ പാത്രങ്ങൾ ആളുകൾ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ബേറ്റുൽ മുനിസിപ്പൽ കോർപ്പറേഷൻ പ്രസിഡന്‍റ് അൽകേഷ് ആര്യയും സിഎംഒ പ്രിയങ്ക സിങും പറയുന്നു.
പാത്ര ബാങ്കിന്‍റെ സേവനം സൗജന്യമാണെങ്കിലും പാത്രങ്ങൾക്ക് ഒരു ചെറിയ തുക സുരക്ഷാ ഫീസ് ഇനത്തില്‍ നല്‍കേണ്ടതുണ്ട്. മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ അവരുടെ ഒരു മാസത്തെ ശമ്പളം ഈ സംരംഭത്തിനായി സംഭാവന ചെയ്‌തിരുന്നു. ഇതിന് പുറമെ നാട്ടുകാരും നൂറു രൂപ വീതവും സംഭാവന ചെയ്തിരുന്നു എന്നതും ശ്രദ്ധേയമാണ്. നിലവിൽ പാത്ര ബാങ്കില്‍ മൂവായിരം പ്ലേറ്റുകളാണുള്ളത്. പാത്ര ബാങ്കിന് ആളുകൾക്കിടയില്‍ വൻ സ്വീകാര്യതയാണെന്ന് ബേറ്റുല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷൻ അധികൃതര്‍ പറയുന്നു.