ന്യൂഡല്‍ഹി: മധ്യപ്രദേശിനെ രാജ്യത്തിന്‍റെ ഭക്ഷ്യ സംസ്‌കരണ തലസ്ഥാനമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. സംസ്ഥാനത്തിന്‍റെ വ്യവസായ ഉന്നമനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഭക്ഷ്യ സംസ്‌കരണ- തുണി വ്യവസായ പ്രതിനിധികളുമായി മുഖ്യമന്ത്രി കമല്‍നാഥ് കൂടിക്കാഴ്‌ച നടത്തി. മധ്യപ്രദേശിന്‍റെ വ്യവസായിക ഭാവി കാർഷിക മേഖലയെയും ഹോർട്ടികൾച്ചറിനെയും ആശ്രയിച്ചിരിക്കുന്നുവെന്നും കമൽ നാഥ് പറഞ്ഞു.
മധ്യപ്രദേശിനെ രാജ്യത്തിന്‍റെ ഭക്ഷ്യ സംസ്‌കരണ തലസ്ഥാനമാക്കി മാറ്റണമെന്ന് കമൽനാഥ് - മധ്യപ്രദേശ് മുഖ്യമന്ത്രി
സംസ്ഥാനത്തിന്‍റെ വ്യവസായിക ഭാവി കാർഷിക മേഖലയെയും ഹോർട്ടികൾച്ചറിനെയും ആശ്രയിച്ചാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്
മധ്യപ്രദേശിനെ രാജ്യത്തിന്‍റെ ഭക്ഷ്യ സംസ്‌കരണ തലസ്ഥാനമാക്കി മാറ്റണം: കമൽനാഥ്
വ്യവസായികളിൽ നിന്ന് സുപ്രധാന നിർദേശങ്ങൾ സ്വീകരിക്കുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്‌തു. അവ പരിഹരിക്കുമെന്നും സംസ്ഥാനത്ത് പരമാവധി നിക്ഷേപം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ വ്യവസായത്തിന് വളരെയധികം സാധ്യതകളുണ്ട്. ഈ സാധ്യതകളെ അവസരങ്ങളാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വ്യവസായങ്ങൾക്ക് ഊര്‍ജം പകരാൻ സർക്കാർ ഇടപെടലുകൾ ഉണ്ടാകുമെന്നും വ്യവസായങ്ങളുടെ പെർമിറ്റിനുള്ള ലൈസൻസ് നടപടിക്രമങ്ങൾ ഓൺലൈൻ ആക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.