കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശ്‌ മന്ത്രി തുല്‍സി സിലാവത്തിനും ഭാര്യക്കും കൊവിഡ്‌ സ്ഥിരീകരിച്ചു - Madhya Pradesh minister

ചൊവ്വാഴ്‌ച രാത്രി ട്വിറ്ററിലൂടെയാണ് മന്ത്രി തുല്‍സി സിലാവത്ത്‌ ഇക്കാര്യമറിയിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണമുണ്ടായിരുന്നില്ല.

മധ്യപ്രദേശ്‌ മന്ത്രി തുല്‍സി സിലാവത്തിനും ഭാര്യക്കും കൊവിഡ്‌ സ്ഥിരീകരിച്ചു  മധ്യപ്രദേശ്‌  കൊവിഡ് 19  COVID-19  Madhya Pradesh minister Tulsi Silawat, wife test positive for COVID-19  Madhya Pradesh minister  Madhya Pradesh
മധ്യപ്രദേശ്‌ മന്ത്രി തുല്‍സി സിലാവത്തിനും ഭാര്യക്കും കൊവിഡ്‌ സ്ഥിരീകരിച്ചു

By

Published : Jul 29, 2020, 7:34 AM IST

ഭോപ്പാല്‍: മധ്യപ്രദേശ്‌ ജലവകുപ്പ് മന്ത്രി തുല്‍സി സിലാവത്തിനും ഭാര്യക്കും കൊവിഡ്‌ സ്ഥിരീകരിച്ചു. ചൊവ്വാഴ്‌ച രാത്രി ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ആരോഗ്യ വിദഗ്‌ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹോം ക്വാറന്‍റൈനിലാണെന്നും അദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ കൊവിഡ്‌ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ രോഗമുക്തിക്കായി പ്രാര്‍ഥിക്കുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ്‌ ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്‌തു. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിങ്ങ് ചൗഹാന് കൊവിഡ്‌ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തുല്‍സി സിലാവത്ത്‌ കൊവിഡ്‌ പരിശോധന നടത്തിയത്. അദ്ദേഹത്തിന് കൊവിഡ്‌ ലക്ഷണമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനെ ശനിയാഴ്‌ചയാണ് കൊവിഡ്‌ പൊസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ABOUT THE AUTHOR

...view details