കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് പ്രവചനം; അധ്യപകന് സസ്പെൻഷൻ

തനിക്ക് രാഷ്ട്രീയ ചായ് വ് ഇല്ലെന്നും കുട്ടികളുടെ ചോദ്യത്തിന് മറുപടിയായാണ് സമൂഹമാധ്യമത്തില്‍ ഇത് സംബന്ധിച്ച കുറിപ്പിട്ടതെന്നും അധ്യാപകന്‍ പറഞ്ഞു.

അധ്യപകന് സസ്പെൻഷൻ

By

Published : May 14, 2019, 3:03 PM IST

ഭോപാല്‍:ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് പ്രവചനം നടത്തിയ കോളജ് അധ്യാപകനെ സസ്പെന്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനി വിക്രം സർവ്വകലാശാലയിലാണ് സംഭവം.
സർവ്വകലാശാലയിലെ സംസ്കൃത അധ്യാപകൻ രാജേശ്വര ശാസ്ത്രി മുസൽഗോങ്കരാണ് ബിജെപിക്ക് 300 സീറ്റിനടുത്ത് ലഭിക്കുമെന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

അതേസമയം തനിക്ക് രാഷ്ട്രീയ ചായ് വ് ഇല്ലെന്നും കുട്ടികളുടെ ചോദ്യത്തിന് മറുപടിയായാണ് സമൂഹമാധ്യമത്തില്‍ ഇത് സംബന്ധിച്ച കുറിപ്പിട്ടതെന്നും അധ്യാപകന്‍ പറഞ്ഞു.

സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പടരുതെന്ന മാതൃകാ പെരുമാറ്റച്ചട്ടത്തിന് എതിരാണ് അധ്യാപകന്‍റെ പ്രവർത്തനമെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ നൽകിയ പരാതിയില്‍ ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ നടപടി സ്വീകരിക്കുകയായിരുന്നു. പ്രവചനം തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് ശേഷമായിരുന്നെന്നും ഇത് വോട്ടർമാരെ സ്വാധീനിക്കുമെന്നുമായിരുന്നു പരാതിയിൽ പരാമർശം. സംഭവത്തിൽ ഹൈക്കോടതിയിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് അധ്യപകൻ

ABOUT THE AUTHOR

...view details