ജെഇഇ, നീറ്റ് പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ യാത്രയൊരുക്കും; ശിവരാജ് സിംഗ് ചൗഹാന്‍ - ശിവരാജ് സിംഗ് ചൗഹാന്‍
പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് എത്തുന്നതിനാണ് സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്നതെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. സൗജന്യ യാത്ര ആഗ്രഹിക്കുന്നവര്‍ 118 എന്ന നമ്പറില്‍ വിളിച്ച് അപേക്ഷ സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധ്യപ്രദേശ്: ജെഇഇ, നീറ്റ് പരീക്ഷകൾക്ക് ഹാജരാകുന്നവർക്ക് സൗജന്യ ഗതാഗത സംവിധാനം ഒരുക്കുമെന്ന് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് എത്തുന്നതിനാണ് സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗജന്യ യാത്ര ആഗ്രഹിക്കുന്നവര്‍ 118 എന്ന നമ്പറില്‍ വിളിച്ച് അപേക്ഷ സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും വിദ്യാര്‍ഥികളെ മുക്തമരാക്കുന്നതിനാണ് പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചും യാത്ര ഒരുക്കുന്നത്. നീറ്റ് സെപ്റ്റംബര്‍ 13നാണ് നടക്കുന്നത്. അതേസമയം സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറ് വരെയാണ് ജെ.ഇ.ഇ പരീക്ഷ നടക്കുന്നത്. പരീക്ഷ നടത്തുമെന്ന കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.