ഭോപ്പാൽ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മധ്യപ്രദേശിൽ കോൺഗ്രസിന് മറ്റൊരു തിരിച്ചടി കൂടി. മധ്യപ്രദേശ് എംഎൽഎ സുമിത്രാദേവി കാസ്‌ദേക്കർ ബിജെപിയിൽ ചേർന്നു. ബിജെപി പ്രസിഡന്‍റ് വി.ഡി. ശർമ, മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ, മന്ത്രിമാരായ അരവിന്ദ് ഭഡോറിയ, മോഹൻ യാദവ് എന്നിവരുടെ സാന്നിധ്യത്തിലാണ് കാസ്‌ദേക്കർ ബിജെപിയിൽ അംഗത്വം നേടിയത്.
മധ്യപ്രദേശ് സർക്കാരിന് വീണ്ടും തിരിച്ചടി; എംഎൽഎ ബിജെപിയിൽ ചേർന്നു - എംഎൽഎ ബിജെപിയിൽ ചേർന്നുv
ഈ വർഷം തുടക്കത്തിൽ 22 കോൺഗ്രസ് എംഎൽഎമാർ പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു
സ്പീക്കർ രാമേശ്വർ ശർമയ്ക്ക് രാജി സമർപ്പിച്ചു. തീരുമാനം പുനപരിശോധിക്കാൻ കാസ്‌ദേക്കറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്പീക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വർഷം തുടക്കത്തിൽ 22 കോൺഗ്രസ് എംഎൽഎമാർ പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇത് സംസ്ഥാനത്ത് കോൺഗ്രസ് സർക്കാരിന്‍റെ പതനത്തിലേക്ക് നയിച്ചു. ഛത്തർപൂർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ പ്രദ്യുമാൻ സിങ്ങ് ലോധി അടുത്തിടെ പാർട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നു. ഭരണകക്ഷിയായ ബിജെപിക്ക് 107 എംഎൽഎമാരുണ്ട്.