കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊവിഡ് - shivraj singh chauhan covid news

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ  ശിവരാജ് സിങ് ചൗഹാന് കൊവിഡ്  മധ്യപ്രദേശ് മുഖ്യമന്ത്രി കൊവിഡ് വാർത്ത  മധ്യപ്രദേശ് കൊവിഡ് വാർത്ത  madhyapradesh covid news  madhyapradesh chief minister covid news  shivraj singh chauhan covid news  madhyapradesh chief minister tested covid positive
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊവിഡ്

By

Published : Jul 25, 2020, 12:19 PM IST

Updated : Jul 25, 2020, 4:56 PM IST

12:16 July 25

ശിവരാജ് സിങ് ചൗഹാൻ തന്നെയാണ് രോഗ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ശിവരാജ് സിങ് ചൗഹാൻ തന്നെയാണ് രോഗ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് ക്വാറന്‍റൈനില്‍ പ്രവേശിക്കുകയാണെന്നും താനുമായി സമ്പർക്കത്തില്‍ വന്ന എല്ലാ സഹപ്രവർത്തകരും കൊവിഡ് ടെസ്റ്റ് നടത്താനും ക്വാറന്‍റൈനില്‍ പോകാനും മുഖ്യമന്ത്രി നിർദേശിച്ചു. 

ദിവസവുമുള്ള കൊവിഡ് അവലോകന യോഗത്തില്‍ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. എന്‍റെ അഭാവത്തില്‍ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആഭ്യന്തരമന്ത്രി ഡോ.നരോത്തം മിശ്ര നേതൃത്വം നല്‍കും. നഗരവികസന മന്ത്രി ഭൂപേന്ദ്ര സിങും വിദ്യാഭ്യാസ വകുപ്പ് മന്ത്രി സാരംഗും ആരോഗ്യമന്ത്രി പി.ആർ ചൗധുരിയും എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.  

763 കൊവിഡ് കേസുകളാണ് വെള്ളിയാഴ്ച മധ്യപ്രദേശില്‍ റിപ്പോർട്ട് ചെയ്തത്. ഇതില്‍ 177 എണ്ണം ഭോപാലിലാണ്. ഇതോടെ സംസ്ഥാനത്ത് 26,210 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.  

Last Updated : Jul 25, 2020, 4:56 PM IST

ABOUT THE AUTHOR

...view details