മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ രാജി ഗവര്‍ണര്‍ അംഗീകരിച്ചതിന് പിന്നാലെ വിശദീകരണവുമായി ശിവരാജ് സിംഗ് ചൗഹാന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉള്ളില്‍ തന്നെയുള്ള പടലപ്പിണക്കങ്ങളാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് അവരെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവച്ചു
16:27 March 20
അട്ടിമറിക്ക് പിന്നില്‍ തങ്ങളല്ലെന്ന് ചൗഹാന്
15:47 March 20
കമല്‍ നാഥിന്‍റെ രാജി അംഗീകരിച്ചതായി ഗവര്‍ണര്‍
കമല്‍ നാഥിന്‍റെ രാജി അംഗീകരിച്ചതായി ഗവര്‍ണര്‍ ലാല്‍ജി ടണ്ഡന്‍ അറിയിച്ചു. മറ്റൊരു സംവിധാനം ഉണ്ടാകുന്നതുവരെ ആക്ടിംഗ് മുഖ്യമന്ത്രിയായി തുടരണമെന്ന് അദ്ദേഹം കമല്‍ നാഥിനോട് ആവശ്യപ്പെട്ടു. രാജ്‌ഭവനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ മുഖ്യമന്ത്രി സത്യ പ്രതിജ്ഞ ചെയ്യുന്നതുവരെയാണ് തീരുമാനം.
15:20 March 20
ശിവരാജ് സിംഗ് ചൗഹാന് പാര്‍ട്ടി ഓഫീസുകളില്‍ വന്‍ സ്വീകരണം
മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ശിവരാജ് സിംഗ് ചൗഹാന് ബി.ജെ.പി ഓഫീസുകളില്‍ വന്‍ സ്വീകരണം. നൂറുകണക്കിന് ആളുകളാണ് പാര്‍ട്ടി ഓഫീസുകളില്‍ എത്തുന്നത്. കൊവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ ആളുകല്‍ കൂട്ടം കൂടുന്നതിന് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടും പ്രവര്‍ത്തകര്‍ എത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.
14:33 March 20
രാജി മധ്യപ്രദേശിലെ ജനങ്ങളുടെ വിജയം: ജ്യോതിരാദിത്യ സിന്ധ്യ
കമൽനാഥിന്‍റെ രാജി മധ്യപ്രദേശിലെ ജനങ്ങളുടെ വിജയമാണെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. മുൻ കോൺഗ്രസ് എം.പി പാർട്ടിയിൽ നിന്ന് പുറത്തുപോയത് കമൽനാഥ് സർക്കാരിന്‍റെ പതനത്തിലേക്ക് നയിച്ചു. രാഷ്ട്രീയം ജനങ്ങളെ സേവിക്കാനുള്ള ഒരു മാധ്യമമാണ്. കമല്‍ നാഥ് സര്‍ക്കാര്‍ ഇത് മറന്നു. സത്യം ജയിക്കുമെന്നും സിന്ധ്യ ട്വീറ്റ് ചെയ്തു.
14:03 March 20
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് ഗവര്‍ണര്‍ക്ക് കൈമാറിയ രാജിക്കത്തിന്‍റെ പകര്‍പ്പ്
13:55 March 20
സത്യമേവ ജയതെ എന്ന് ശിവരാജ് സിംഗ് ചൗഹാന്‍
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ രാജിക്ക് പിന്നാലെ 'സത്യമേവ ജയതെ' എന്ന് ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ്.
13:23 March 20
മധ്യപ്രദേശ് ഗവര്‍ണര്‍ക്ക് കമല്‍ നാഥ് രാജിക്കത്ത് കൈമാറി
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ണര്‍ ലാല്‍ ജി ടണ്ഡനെ കണ്ട് രാജിക്കത്ത് കൈമാറി. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് രാജ്ഭവനില്‍ എത്തിയാണ് അദ്ദേഹം രാജി കൈമാറിയത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ മധ്യപ്രദേശില്‍ സംഭവിച്ചത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങളാണെന്ന് അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു.
12:53 March 20
ജനാധിപത്യം കൊലചെയ്യപ്പെട്ടു: അശോക് ഗഹലോട്ട്
പകല്‍ വെളിച്ചത്തില്‍ ജനാധിപത്യത്തെ കൊല ചെയ്യുന്നതാണ് മധ്യപ്രദേശില്‍ കണ്ടതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗഹലോട്ട്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ തകര്‍ക്കുന്നത് ബി.ജെ.പിയുടെ ശീലമാണെന്നും അദ്ദേഹം.
12:39 March 20
രാജി സന്നദ്ധത ഗവര്‍ണറെ ഇന്ന് അറിയിക്കുമെന്ന് കമല്‍നാഥ്
രാജിസന്നദ്ധത ഇന്ന് ഗവര്‍ണറെ അറിയിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് അറിയിച്ചു. രാഷ്ട്രീയ കുതിരക്കച്ചവടത്തിന്‍റെ ഭാഗമാകില്ലെന്നും അദ്ദേഹം. ബി.ജെ.പി ജനാധിപത്യത്തെ വിലക്കെടുക്കുന്നതായും ആരോപണം.
12:26 March 20
മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാര്‍ രാജിവച്ചു
ഭോപാല്‍:രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാര്‍ രാജിവച്ചു. ഭോപാലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അടിയന്തിരമായി ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നീക്കം.
നിയമസഭാ പാര്‍ട്ടിയോഗത്തിന് ശേഷമാണ് കമല്‍ നാഥ് വാര്‍ത്താ സമ്മേളനം നടത്തിയത്. കമല്‍നാഥിന്‍റെ വസതിയിലാണ് യോഗം ചേര്‍ന്നത്. വെള്ളിയാഴ്‌ച അഞ്ച് മണിക്ക് മുമ്പായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് കമല്‍നാഥ് സര്‍ക്കാരിന് സുപ്രീം കോടതി നല്‍കിയ നിര്‍ദേശം. ഇതേ തുടര്‍ന്നാണ് അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചത്. കമല്‍നാഥ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി പി.സി. ശര്‍മ അറിയിച്ചിരുന്നു. ഉച്ചക്ക് ശേഷം രണ്ട് മണിക്ക് നിയമസഭ സെക്രട്ടറിയേറ്റ് പ്രത്യേക സെഷന്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്‌ച രാത്രിയാണ് ഇതു സംബന്ധിച്ച അജണ്ട പുറത്ത് വിട്ടത്.
യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ നിയമസഭാംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം 16 വിമത എംഎല്‍എമാരുടേയും രാജി സ്പീക്കര്‍ സ്വീകരിച്ചതോടെ നിയമസഭയിലെ നിലവിലെ സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാര്‍ രാജി വെച്ചതോടെ കോണ്‍ഗ്രസിന്‍റെ അംഗബലം 92 ആയി കുറഞ്ഞു. നിലവില്‍ കേവല ഭൂരിപക്ഷത്തിന് 104 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസിന് തനിച്ച് 92 ഉം ഒരു എസ്‌പി, രണ്ട് ബിഎസ്‌പി, നാല് സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണ ലഭിച്ചാലും 99 സീറ്റുകളാണ് ലഭിക്കുക.