കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ വിജയം ഉറപ്പിച്ചു; ബിജെപിക്ക് 19 സീറ്റില്‍ വിജയം - ബിജെപി

28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ എണ്ണിത്തീര്‍ന്ന വോട്ടുകള്‍ പരിശോധിച്ചാല്‍ ബിജെപിക്ക് 49.43 ശതമാനം വോട്ടുലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് 40.50 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. ബിഎസ്പിക്ക് 5.76 ശതമാനം വോട്ടുലഭിച്ചു.

Madhya Pradesh Bypolls  BJP  Congress  മധ്യപ്രദേശ്  മധ്യപ്രദേശ് തെരഞ്ഞെടുപ്പ്  ശിവരാജ് സിംഗ് ചൗഹാന്‍  ബിജെപി  കോണ്‍ഗ്രസ്
മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ വിജയം ഉറപ്പിച്ചു; ബിജെപിക്ക് 19 സീറ്റില്‍ വിജയം

By

Published : Nov 11, 2020, 12:12 AM IST

Updated : Nov 11, 2020, 4:46 AM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ വിജയം ഉറപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിടുന്ന കണക്ക് പ്രകാരം ബിജെപി നിലവില്‍ 19 സീറ്റില്‍ വിജയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എട്ട് സീറ്റിലും വിജയിച്ചിട്ടുണ്ട്. മൂന്ന് സീറ്റില്‍ ബിജെയപിയും രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നതായാണ് അവസാനത്ത് ഫലസൂചനകള്‍. വൈകാതെ തന്നെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. 28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ എണ്ണിത്തീര്‍ന്ന വോട്ടുകള്‍ പരിശോധിച്ചാല്‍ ബിജെപിക്ക് 49.43 ശതമാനം വോട്ടുലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് 40.50 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. ബിഎസ്പിക്ക് 5.76 ശതമാനം വോട്ടുലഭിച്ചു.

മധ്യപ്രദേശില്‍ മികച്ച വിജയം കസ്തമാക്കിയ ശിവരാജ് സിംഗ് ചൗഹാനെ അഭിനന്ദിച്ച് കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രംഗത്തെത്തി. ബിജെപിക്ക് കീഴിലെ വികസനത്തിനൊപ്പം ജനങ്ങള്‍ നിന്നെന്ന് ഷാ ട്വീറ്റ് ചെയ്തു. ഒന്നിച്ചുള്ള പോരാട്ടത്തിന്‍റെ വിജയമാണ് മധ്യപ്രദേശില്‍ ഉണ്ടായിരിക്കുന്നതെന്ന് മുതിര്‍ന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നരേന്ദ്ര സിംഗ് തോമര്‍ പ്രതികരിച്ചു.

അതേസയമം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മുന്നിട്ടപ്പോള്‍ ഇവിഎം മെഷീനിലെ ക്രമക്കേടാണ് കോണ്‍ഗ്രസിന് സീറ്റ് നഷ്‌ടപ്പെടാന്‍ കാരണമെന്ന് ആരോപിച്ച് ദിഗ്‌വിജയ സിങ് രംഗത്ത് എത്തി. തോല്‍ക്കാന്‍ ഒരു വിധത്തിലും സാധ്യതയില്ലാത്ത സീറ്റുകളില്‍ വരെ ആയിരക്കണക്കിന് വോട്ടുകള്‍ക്ക് തോറ്റു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ നാളെ യോഗം ചേരുന്നുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ പരാജയത്തില്‍ ദിഗ്‌വിജയ സിങ് ഒഴിവ്കഴിവ് നിരത്തുകയാണെന്ന് ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം അദ്ദേഹത്തിന്‍റെ പാര്‍ട്ടി 114 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഇവിഎം മെഷീനുകള്‍ക്ക് ഒരു കുഴപ്പവുമുണ്ടായില്ലേയെന്ന് ശിവരാജ് സിങ് ചൗഹാന്‍ ചോദിച്ചു. അദ്ദേഹം ഒരിക്കലും സത്യം അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവായിരന്ന ജോതിരാദിത്യ സിന്ധ്യ മാര്‍ച്ച് 11നാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് 21 എംഎല്‍എമാരും പാര്‍ട്ടി വിട്ടിരുന്നു. സിന്ധ്യ പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. ഈ രാജികളാണ് നാലാം തവണയും മധ്യപ്രദേശിന്‍റെ മുഖ്യമന്ത്രിയാവാന്‍ ശിവരാജ് സിങ് ചൗഹാന് വഴിയൊരുക്കിയത്. മധ്യപ്രദേശില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് നേരത്തെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ബിഹാറില്‍ തെരഞ്ഞെടുപ്പ് ഫലം രാത്രിയോടെ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.

Last Updated : Nov 11, 2020, 4:46 AM IST

ABOUT THE AUTHOR

...view details