മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; ശരിതെറ്റുകള്‍ ജനം തീരുമാനിക്കുമെന്ന് സച്ചിന് പൈലറ്റ്
മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് ആരംഭിക്കും
ഗ്വാളിയോര്‍: ശരിതെറ്റുകള്‍ ജനം തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജോതിരാദിത്യസിന്ധ്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സച്ചിന് പൈലറ്റാണ് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം ആദ്യമാണ് സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയത്. 28 നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മധ്യപ്രദേശില്‍ നവംബര്‍ മൂന്നിന് തുടക്കമാകും. 230 അംഗങ്ങളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്.